
അള്‍ത്താരയില്‍ ബാലികമാരെ പീഡിപ്പിച്ച വൈദികന് 45 വര്‍ഷത്തെ തടവ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മറ്റുള്ള വൈദികരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനകള്‍ നടക്കുമ്പോള്‍ ആള്‍ത്താരയ്ക്ക് പിന്നില്‍ വെച്ച് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കത്തോലിക്ക വൈദികന് കടുത്ത ശിക്ഷ. 47കാരനായ ഉര്‍ബാനോ വാസ്‌ക്വസ് എന്ന വൈദികനെയാണ് അമേരിക്കന്‍ കോടതി 45 വര്‍ഷത്തെ തടവിന് വിധിച്ചത്. വൈദിക വേഷമണിഞ്ഞ് ചെകുത്താനായാണ് ഇയാള്‍ പെരുമാറിയതെന്ന് കോടതി നിരീക്ഷിച്ചു.
2015-16 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഒമ്പത് മുതല്‍ പതിമൂന്ന് വയസുവരെയുള്ള ബാലികമാരെയാണ് പ്രതി പീഡിപ്പിച്ചത്. വൈദികനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ഇയാളുടെ നേതൃത്വത്തില്‍ പെണ്‍കുട്ടികളെയും അവരുടെ കുടുംബാംഗങ്ങളെയും ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളും നടന്നു. സഭാ അധികൃതര്‍ വൈദികനെതിരെ കണ്ണടച്ചു. വൈദീകനെ പിന്തുണച്ച് നിരവധി വിശ്വാസികളും രംഗത്ത് വന്നിരുന്നു.
