
നിര്‍ഭയ കേസ് പ്രതികളെ ആള്‍ക്കൂട്ടത്തിന് എറിഞ്ഞ് കൊടുക്കാന്‍ സമ്മര്‍ദ്ദമുണ്ടായെന്ന് മുന്‍ ഡല്‍ഹി പോലീസ് കമ്മിഷണര്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
നിര്‍ഭയ കേസിലെ പ്രതികളെ ആള്‍ക്കൂട്ടത്തിന് എറിഞ്ഞ് കൊടുക്കാന്‍ തനിക്ക് കനത്ത സമ്മര്‍ദ്ദമുണ്ടായിരുന്നെന്ന് നിര്‍ഭയ കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ മുന്‍ ഡല്‍ഹി പോലീസ് കമ്മിഷണര്‍ നീരജ്കുമാറിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ പ്രതികളെ ആള്‍ക്കൂട്ടത്തിനു വിട്ടുകൊടുക്കാനോ വ്യാജ ഏറ്റുമുട്ടല്‍ നടത്തി കൊല്ലാമോ തങ്ങള്‍ തയ്യാറായില്ല. നിയമത്തിന്റെ വഴിയിലൂടെ തന്നെ മുന്നോട്ടുപോയി നീതി നടപ്പാക്കാനാകുമെന്ന് തങ്ങള്‍ക്ക് ബോദ്ധ്യമുണ്ടായിരുന്നെന്നും നീരജ്കുമാര്‍ വ്യക്തമാക്കി. ഹൈദരാബാദില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെങ്കില്‍ കടുത്ത നിയമ ലംഘനവും അപലപനീയവുമാണെന്നും നിഷ്പക്ഷമായ ഒരന്വേഷണം ഇക്കാര്യത്തില്‍ നടക്കേണ്ടതായുണ്ടെന്നും നീരജ്കുമാര്‍ പറഞ്ഞു. എളുപ്പവഴിയില്‍ ക്രിയ ചെയ്യുകയല്ല പോലീസിന്റെ ദൗത്യമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
