
പോളിംഗ് കഴിഞ്ഞു – ഇനി വിധി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ശക്തമായ മഴ നിലനില്‍ക്കുമ്പോഴും അഞ്ചു നിയമസഭാ മണ്ഡലങ്ങലിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകള്‍ വിജയകരമായി സമാപിച്ചു. മഴ ഏറ്റവും രക്ഷമായ എറണാകുളം ഒഴികെയുള്ള മണ്ഡലങ്ങളില്‍ ഭേദപ്പെട്ട വോട്ടിംഗ് നടന്നു. എന്നാലും എല്ലായിടത്തും മുന്‍വര്‍ഷങ്ങളേക്കാള്‍ പോളിംഗ് കുറവാണ്. കനത്ത മഴയെ തുടര്‍ന്ന പോളിംഗ് വൈകിയ എറണാകുളത്ത് കൂടുതല്‍ സമയം അനുവദിക്കണമെന്ന യുഡിഎഫിന്റെ ആവശ്യം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തള്ളി. ക്യൂവിലുള്ളവര്‍ക്ക് മാത്രമേ ആറുമണിക്ക് ശേഷം വോട്ട് ചെയ്യാന്‍ അവസരം നല്‍കൂ എന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കി. തോരാതെ പെയ്ത മഴയില്‍ എറണാകുളം മണ്ഡലത്തിലെ പല ബൂത്തുകളും വെള്ളത്തില്‍ മുങ്ങി. ഇതോടെ വോട്ട് ചെയ്യാന്‍ നടന്നെത്താന്‍ പോലും കഴിയാത്ത അവസ്ഥയായി. പോളിംഗ് കുറഞ്ഞത് എല്‍ഡിഎഫ് ക്യാമ്പിന് പ്രതീക്ഷ നല്‍കുന്നുണ്ട്. ഉച്ചയ്ക്കുശേഷം മഴയ്ക്ക് ശമനമുണ്ടായതോടെയാണ് പോളിംഗ് നേരിയ തോതില്‍ ഉയര്‍ന്നത്. വട്ടിയൂര്‍ക്കാവിലും വളരെ കുറഞ്ഞ ഒരു പോളിംഗാണ് നടന്നത്. അരൂരില്‍ വൈകുന്നേരത്തോടെയാണ് ആളുകള്‍ കൂട്ടത്തോടെ പോളിംഗ് ബൂത്തുകളിലേക്ക് എത്തിയത്. കനത്ത മഴയിലും കോന്നിയിലും ഭേദപ്പെട്ട പോളിംഗ് ് രേഖപ്പെടുത്തി. കാലാവസ്ഥ അനുകൂലമായിരുന്നതിനാല്‍ മഞ്ചേശ്വരത്ത് മികച്ച പോളിംഗുണ്ടായി,
