
സവര്‍ണ്ണജാതിസംവരണത്തിനായി ഹിന്ദുത്വരാഷ്ട്രീയവും വര്‍ഗ്ഗരാഷ്ട്രീയവും കൈകോര്‍ക്കമ്പോള്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
ഇന്ത്യയില്‍ തന്നെ സാമ്പത്തിക സംവരണമെന്ന ആവശ്യം ആദ്യം മുന്നോട്ടുവെച്ചത് സാക്ഷാല്‍ ഇഎംഎസ് നമ്പൂതിരിപ്പാടായിരുന്നു. അപ്പോള്‍ പോലും അത് ജാതി – മത – പരിഗണനകളില്ലാതെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുക എന്നായിരുന്നു. എന്നാല്‍ അതുപോലുമില്ല ഇപ്പോള്‍ നടപ്പാകാന്‍ പോകുന്നത്. സാമ്പത്തികസംവരണം എന്നൊക്കെ പറയുമ്പോഴും ഫലത്തില്‍ ഇത് ജാതിസംവരണം തന്നെയാണ്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കൃത്യമായി പറഞ്ഞാല്‍ സവര്‍ണ്ണ ജാതിസംവരണം. ഈ സംവരണം നല്‍കുന്നത് സവര്‍ണ്ണ ജാതികളില്‍ പെട്ട, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുമാത്രമാണ്. ഒബിസി വിഭാഗങ്ങളില്‍ ക്രീമിലെയര്‍ ഒഴിവാക്കുന്നുപോലെ സവര്‍ണ്ണജാതികളില്‍ പെട്ടവരിലെ ക്രീമിലെയര്‍ ഒഴിവാക്കുന്നു. അപ്പോള്‍ ഇതെങ്ങിനെയാണ് സാമ്പത്തിക സംവരണമാകുന്നത്?