വരമ്പത്ത് കൂലിയില്ല – സിപിഎം നയം സ്വാഗതാര്‍ഹം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

കേരളത്തില്‍ കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ആറു രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. രാഷ്ട്രീയകൊലപാതങ്ങളെന്നു കേട്ടാല്‍ സ്വാഭാവികമായും ആരും വിചാരിക്കുക സിപിഎം – ബിജെപി സംഘട്ടനമെന്നായിരിക്കുമല്ലോ.എന്നാല്‍ ഈ സംഭവങ്ങള്‍ വ്യത്യസ്ഥമാണ്. ഇവിടെ കൊലചെയ്യ്പ്പെട്ട എല്ലാവരും സിപിഎം പ്രവര്‍ത്തകരാണ്. കൊലചെയ്തവവരില്‍ ലീഗുകാരും കോണ്‍ഗ്രസ്സുകാരും ബിജെപിക്കാരുമുണ്ട്. ചെറിയ തിരിച്ചടികളും അക്രമങ്ങളുമൊക്കെ പലയിടത്തുമുണ്ടായെങ്കിലും വരമ്പത്തുതന്നെ കൂലി കൊടുക്കാന്‍ സിപിഎം തയ്യാറായില്ല എന്നത് സ്വാഗതാര്‍ഹമാണ്. ഷുഹൈബിബ് – പെരിയ ഇരട്ടക്കൊല സംഭവങ്ങള്‍ക്കുശേഷം കൊലപാതക രാഷ്ട്രീയത്തില്‍ സിപിഎമ്മിനെ പ്രതിസ്ഥാനത്തു കാണാനില്ല.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കുറ്റവാളികളെ പിടികൂടേണ്ടത് പോലീസും ശിക്ഷിക്കേണ്ടത് കോടതിയുമാണ്. ജനാധിപത്യത്തിലെ ഈ അടിസ്ഥാനതത്വം തിരിച്ചറിഞ്ഞാണ് സിപിഎം ഈ നയം സ്വീകരിച്ചിരിക്കുന്നത് എന്ന് കരുതാം. ഭരണം മാറിയാല്‍ നയം മാറ്റില്ലെന്നും പ്രതീക്ഷിക്കാം. മറ്റുപാര്‍ട്ടികളും ഈ നയം സ്വീകരിക്കാന്‍ തയ്യാറായാല്‍ പതിറ്റാണ്ടുകളായി കേരളത്തിലെ സാമൂഹ്യജീവിതത്തിനു ശാപമായ രാഷ്ട്രീയ കൊലപാതക പരമ്പരക്ക് അവസാനമുണ്ടാക്കാനാകും.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply