
അട്ടപ്പാടിയില്‍ അതിക്രമം കാട്ടിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം – ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ആഗസ്റ്റ് എട്ടിന് അട്ടപ്പാടിയിലെ വട്ട്‌ലക്കി ഊരില്‍ പൊലീസ് നടത്തിയ അതിക്രമത്തില്‍ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുന്നു. പുലര്‍ച്ചെ ആറ് മണിക്കാണ് ഊര് മൂപ്പന്‍ ചൊറിയനെയും മകനും ആദിവാസി പ്രവര്‍ത്തകനുമായ വി എസ് മുരുകനെയും കൊടും കുറ്റവാളികളെ എന്നപോലെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഷോളയൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുരുകന്റെ 17 വയസുള്ള മകനെയും ക്രൂരമായി മര്‍ദ്ദിച്ചു. നിരവധി സ്ത്രീകളെ അടക്കം മര്‍ദ്ദിച്ചതായി പരാതിയുണ്ട്.
അയല്‍വാസി നല്‍കിയ പരാതിയിലാണ് സമ്പൂര്‍ണ ലോക്ഡൗണ്‍ ദിവസം പുലര്‍ച്ചെ ഊരിലെത്തിയ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പൊലീസ് ആവശ്യപ്പെട്ടാല്‍ സ്റ്റേഷനില്‍ ഹാജരാകുമായിരുന്നവരെ സിഐയുടെ നേതൃത്വത്തില്‍ വലിയൊരു പൊലീസ് സംഘം ഊരിലെ ആദിവാസികളുടെ എതിര്‍പ്പ് വകവെക്കാതെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തത് സംശകരമാണ്.
ഭൂമാഫിയകളുമായും ക്രിമിനല്‍ സംഘങ്ങളുമായി പൊലീസിനുള്ള ബന്ധമാണ് ഈ അതിക്രമത്തിന് കാരണമെന്ന് അട്ടപ്പാടി ആദിവാസി ആക്ഷന്‍ കൗണ്‍സിലും ഊര് മൂപ്പന്‍ കൗണ്‍സിലും ആരോപിക്കുന്നു. ഈ ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തണം.
ആദിവാസി ഊരില്‍ അതിക്രമം നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പട്ടികജാതി- വര്‍ഗ പീഡന നിരോധന നിയമ പ്രകാരം കേസെടുക്കണമെന്ന് ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം ആവശ്യപ്പെടുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണം. ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു.
