
ജെ എന്‍ യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസിന്റെ ക്രൂരമര്‍ദ്ദനം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഹോസ്റ്റല്‍ ഫീസ് വര്‍ധനയില്‍ രാഷ്ട്രപതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെ.എന്‍.യു) വിദ്യാര്‍ത്ഥികള്‍ നടത്തിയ രാഷ്ട്രപതി ഭവന്‍ മാര്‍ച്ചിനു നേര്‍ക്ക് ക്രൂരമായ പോലീസ് ലാത്തിച്ചാര്‍ജ്. മാര്‍ച്ചിനെ തുടര്‍ന്ന് ഉദ്യോഗസ് ഭവന്‍, ലോക് കല്യാണ്‍ മാര്‍ഗ്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് എന്നീ മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ജെ.എന്‍.യുവിനു മുന്നിലുള്ള റോഡും ബാബ ഗംഗനാഥ് മാര്‍ഗ് റോഡും പോലീസ് അടച്ചു. ഭികാജി കാ പ്ലേസ് മെട്രോ സ്റ്റേഷനു സമീപമാണ് ലാത്തിച്ചാര്‍ജുണ്ടായത്. വിദ്യാര്‍ത്ഥികളെ ഒറ്റതിരിച്ച് പോലീസ് മര്‍ദ്ദിക്കുകയാണെന്നാണ് വിവരം. പ്രശ്നപരിഹാരത്തിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജെ.എന്‍.യു ടീച്ചേഴ്സ് അസോസിയേഷന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിനോട് അഭ്യാര്‍ത്ഥിച്ചു. വി.സിയുടെ ദുര്‍ഭരണമാണ് ജെ.എന്‍.യുവില്‍ പ്രശ്നങ്ങളുടെ കാരണമെന്ന് കത്തില്‍ ആരോപിക്കുന്നു.
