
ദൈവത്തിന്റെ മണവാട്ടികള്‍ – സലിം ചേനം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
”കടല്‍ വിഭജിക്കാന്‍ ഇഷ്ടമില്ലാത്തതുകൊണ്ട് ഞങ്ങള്‍ മത്സ്യങ്ങള്‍ മതങ്ങളില്‍ ചേര്‍ന്നില്ല” എന്ന ഒറ്റവരിയില്‍ തന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുന്ന സലിം ചേനത്തിന്റെ കവിതകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു. ”ആകാശം പുതച്ചുറങ്ങുന്ന ഒരില’ എന്ന പേരിലിറങ്ങിയ സമാഹാരത്തിന്റെ പ്രസാധകര്‍ നുറുങ്ങ് ബുക്‌സ് ആണ്. വില 100 രൂപ. സമാഹാരത്തിലെ ”ദൈവത്തിന്റെ മണവാട്ടികള്‍” എന്ന കവിതയാണ് താഴെ.
ദൈവത്തിന്റെ മണവാട്ടികള്‍ – സലിം ചേനം
ഭൂമിയിലെ സാത്താന്റെ
കലവറയിലെ മധു നുകര്‍ന്ന്
പള്ളിമേടകളിലെത്തിയപ്പോള്‍,
അവിടെ മഗ്ദലനമറിയം
ഉരുകിയ മെഴുകുതിരിക്കാലുപോലെ
കുമ്പസാരക്കൂട്ടില്‍ നില്കുന്നു
അരമനയില്‍
വലിയ സാത്താനും പുരോഹിതനും
പാതിയെനിക്ക് പകുതി നിനക്ക്
വിഹിതം കിട്ടാത്ത വിശ്വാസികള്‍
പുറത്തു കലാപം തുടങ്ങി!
ഇന്ന്
ജിഹാദിന്റെ മൂന്നു
മരണാന്തര ജീവികള്‍
മൂന്നിടങ്ങളില്‍ മൂവായിരം
കബന്ധങ്ങള്‍ തീര്‍ക്കുന്നു
ഇന്നവര്‍
മൂന്നു രക്തസാക്ഷികള്‍
സ്വര്‍ഗ്ഗത്തിലേക്കെത്തും.
അവരെ പരിചരിക്കാന്‍
സ്വര്‍ഗ്ഗകുമാരികളുടെ
എണ്ണം കുറഞ്ഞതിന്റെ പേരില്‍,
ദൈവം ഭൂമിയിലേക്കിറങ്ങി വന്ന്
മണവാട്ടിമാരെ
വേശ്യ… വേശ്യ… വേശ്യ…
എന്ന് മൂന്നു തവണ വിളിച്ച്
സ്വര്‍ഗത്തിലേക്ക്
കൂട്ടികൊണ്ടുപോയി !

