
പാകിസ്താന്‍ 290 കിമി പരിധിയുള്ള മിസൈല്‍ പരീക്ഷിച്ചു
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പാകിസ്താന്‍ 290 കിമി പരിധിയുള്ള മിസൈല്‍ പരീക്ഷിച്ചതായി വാര്‍ത്ത. ഗസ്നാവി എന്ന ബാലിസ്റ്റിക് മിസൈലാണ് പരീക്ഷിച്ചത്. യുദ്ധമുഖങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് ഈ മിസൈല്‍. വാര്‍ത്ത പാകിസ്താന്‍ മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാന്‍ പ്രസിഡന്റും പ്രധാനമന്ത്രിയും ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തട്ട. പരീക്ഷണത്തിന് വേണ്ടി പാകിസ്ഥാന്‍ രണ്ട് ദിവസം മുമ്പ് തന്നെ ചില തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതായും വാര്‍ത്തയുണ്ട്. അതിന്റെ ഭാഗമായി കറാച്ചിക്ക് മുകളിലൂടെയുള്ള വ്യോമഗതാഗതം തടഞ്ഞിരുന്നു. പാക്കിസ്ഥാന്‍ ട്രെയിനിംഗ് കൊടുത്ത കമാന്റോകള്‍ ഗുജറാത്തിലേക്ക് കടന്തായും വാര്‍ത്തയുണ്ട്.
