
തൂത്തുക്കുടി പൊലീസ് സ്റ്റേഷന്‍ ഏറ്റെടുക്കാന്‍ ഉത്തരവ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
തൂത്തുക്കുടി സാത്താന്‍കുളം പൊലീസ് സ്റ്റേഷന്‍ ഏറ്റെടുക്കാന്‍ ചെന്നൈ ഹൈക്കോടതി ഉത്തരവിട്ടു. കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ടാണ് നടപടി. കസ്റ്റഡി മരണം നടന്ന സ്റ്റേഷന്‍ റവന്യൂ ഉദ്യോഗസ്ഥരെ ഏല്‍പിക്കാനാണ് കോടതി ഉത്തരവ്. മജിസ്ട്രേറ്റിന്റെ അന്വേഷണത്തോട് പൊലീസുകാര്‍ നിസഹകരിച്ചതാണ് ഉത്തരവിന് കാരണം.
ലോക്ക് ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് സാത്താങ്കുളം പൊലീസ് കസ്റ്റഡിയില്‍ എടുത്ത ജയരാജനും ബെനിക്സും പിന്നീട് മരിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനില്‍വച്ച് ഇരുവര്‍ക്കും ക്രൂരമായി മര്‍ദനമേറ്റിരുന്നു. സംഭവത്തില്‍ സാത്താങ്കുളം ഇന്‍സ്പെക്ടര്‍ ശ്രീധറിനെ സസ്പെന്‍ഡ് ചെയ്തു.
