
പുതിയ മാര്‍ഗനിര്‍ദേശത്തില്‍ കാര്യമായ ഇളവുകളില്ല
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ കാര്യമായ ഇളവുകളില്ല. വിവിധ മേഖലകളില്‍ ഏര്‍പ്പെടുത്തിയ മിക്കവാറും എല്ലാ നിയന്ത്രണങ്ങളും തുടരും. പൊതുഗതാഗതം പുനഃരാരംഭിക്കില്ല. വ്യവസായ മേഖലയ്ക്കും ഇളവില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞു തന്നെ കിടക്കും. സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും മറ്റും താത്കാലിക കോള്‍ സെന്റര്‍ ആരംഭിക്കും. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറന്നു പവര്‍ത്തിക്കും. അവശ്യ സര്‍വീസുകള്‍ക്കുള്ള ഓഫീസുകളില്‍ ആളുകളുടെ എണ്ണം കുറയ്ക്കണം. ചരക്കുനീക്കം തുടരും. ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ചില ഇളവുകള്‍ ഉണ്ട്. നല്‍കി. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും അടഞ്ഞുകിടക്കും. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കും. സംസ്ഥാനങ്ങള്‍ അമിത ഇളവ് നല്‍കരുതെന്ന നിര്‍ദേശവും കേന്ദ്രം നല്‍കി.
