
ദേശീയ സിനിമാ പുരസ്‌കാരം : കീര്‍ത്തി സുരേഷ് മികച്ച നടി. എം ജെ രാധാകൃഷ്ണന്‍ ഛായാഗ്രാഹകന്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അന്തരിച്ച എം ജെ രാധാകൃഷ്ണനും നടി കീര്‍ത്തി സുരേഷിനും ദേശീയ സിനിമാ പുരസ്‌കാരം. ‘ഓള്’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണത്തിനാണ് രാധാകൃഷ്ണന്് പുരസ്‌കാരം. ‘മഹാനടി’ യിലെ അഭിനയത്തിനാണ് കീര്‍ത്തി സുരേഷിനു പുരസ്‌കാരം. ശ്രുതി ഹരിഹരനും സാവിത്രിക്കും പ്രത്യക പരമാര്‍ശമുണ്ട്. ‘സുഡാനി ഫ്രം നൈജീരിയ’യാണ് മികച്ച മലയാളചിത്രം. മറ്റ് പുരസ്‌കാരങ്ങള്‍ ഇവയാണ്.
മികച്ച നടന്‍: ആയുഷ്മാന്‍ ഖുറാന, വിക്കി കൌശല്‍
മികച്ച സംവിധായകന്‍: ആദിത്യ ധര്‍ (ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്)
മികച്ച ജനപ്രിയ സിനിമ: ബധായി ഹോ
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: കമ്മാരസംഭവം
സാമൂഹ്യ പ്രതിബന്ധതയുള്ള ചിത്രം: പാഡ് മാന്‍
സിനിമ സൗഹൃദ സംസ്ഥാനം : ഉത്തരാഖണ്ഡ്
മികച്ച പരിസ്ഥിതി സിനിമ: ദ വേള്‍ഡ്‌സ് മോസ്റ്റ് ഫേമസ് ടൈഗര്‍
മികച്ച അവലംബിത തിരക്കഥ: ശ്രിരാം രാഘവന്‍, അരിജിത് ബിശ്വാസ്, പൂജ, യോഗേഷ് ചന്ദ്രേഖര്‍ (അന്ധാദുന്‍)
419 സിനിമകളാണ് മത്സരത്തിന് പരിഗണിച്ചത്.
