
തുര്‍ക്കിയില്‍ നിരാഹാരം കിടന്ന് രണ്ടാം മരണം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ര്‍ക്കിയില്‍ ഒരു മാസത്തിനിടെ നിരാഹാരം കിടന്ന് രണ്ടു രാഷ്ട്രീയ തടവുകാര്‍ മരിച്ചു. 297 ദിവസത്തെ നിരാഹാര സമരത്തിന് ശേഷം മുസ്തഫ കൊച്ചാക്കാണ് ഇന്നലെ മരിച്ചത്. 2015ല്‍ ഒരു അഭിഭാഷകനെ വധിക്കാന്‍ സ്ഫോടക വസ്തുക്കളും ആയുധങ്ങളുമെത്തിച്ചു നല്‍കിയെന്നതായിരുന്നു ഇദ്ദേഹത്തിനെതിരായ കേസ്. നിരോധിത സംഘടനയുമായി കൊച്ചാക്കിന് ബനധ്മുണ്ടെന്നായിരുന്നു സര്‍ക്കാര്‍ ആരോപണം. കേസില്‍ ജീവപര്യന്തം തടവിലായിരുന്നു കൊച്ചാക്ക്. സംഭവം വീണ്ടും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് മുസ്തഫ കൊച്ചാക്ക് നിരാഹാര സമരം നടത്തിയിരുന്നത്. സര്‍ക്കാര്‍ നിരോധിച്ച സംഗീത ഗ്രപ്പ് യോറത്തിലെ ഗായിക ഹെലിന്‍ ബോലെക് ഏതാനും ദിവസം മുമ്പ് നിരാഹാരം കിടന്ന് മരിച്ചിരുന്നു.
