
സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കൊവിഡ് 19ന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍. ഇനി മുതല്‍ അയല്‍ ജില്ലകളിലേക്ക് ബസ് സര്‍വീസ് അനുവദിക്കും. എല്ലാ സീറ്റിലും യാത്രക്കാര്‍ക്ക് ഇരിക്കാം. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ബസിന്റെ വാതിലില്‍ സാനിറ്റൈസര്‍ ഉണ്ടാകണം. മറ്റ് സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം. സംസ്ഥാനം വിട്ടുള്ള യാത്രക്ക് പാസ് നിര്‍ബന്ധമാണ്. കാറില്‍ ഡൈവര്‍ക്ക് പുറമേ മൂന്ന് പേര്‍ക്ക് യാത്ര ചെയ്യാം. ഓട്ടോയില്‍ രണ്ട് യാത്രക്കാരെയേ അനുവദിക്കുകയുള്ളു അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് അതിര്‍ത്തി ജില്ലകളില്‍ നിത്യേന ജോലിക്ക് വന്ന് തിരിച്ചു പോകുന്നവര്‍ക്ക് പ്രത്യേക പാസ് അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ആരാധനാലയങ്ങളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. എന്നാല്‍ ഗുരുവായൂരടക്കമുള്ള ക്ഷേത്രങ്ങളില്‍ 50ലധികം പേര്‍ പങ്കെടുക്കാത്ത രീതിയില്‍ വിവാഹങ്ങള്‍ നടത്താം. വിദ്യാലയങ്ങള്‍ തുറക്കുന്നത് ജൂലൈയിലോ അതിനുശേഷമോ ഉണ്ടാകുകയുള്ളൂ. പൊതുപരിപാടികള്‍ക്ക് അനമതിയില്ല. കൂട്ടംകൂടുന്നതും അനുവദിക്കില്ല.
