
സദാചാര ഗൂണ്ടായിസം. യുവാവിന് സ്ത്രീകളടക്കമുള്ളവരുടെ ക്രൂരമര്‍ദ്ദനം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ബത്തേരിക്കടുത്ത്, സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. യുവാവിന്റെ ഇടത് കൈ ആള്‍ക്കൂട്ടം തല്ലിയൊടിച്ചു. അസമയത്ത് സംശയകരമായി കണ്ടതാണത്രെ സദാചാരഗുണ്ടകളെ പ്രകോപിപ്പിച്ചത്. വാകേരി നിരപ്പേല്‍ സ്വദേശിയായ യുവാവിനെയാണ് നഗ്‌നനാക്കി പത്തംഗ സംഘം മര്‍ദിച്ചത്. ദൃശ്യങ്ങള്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ ഇയാള്‍ മേപ്പാടി വിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കേസെടുത്തു. ജില്ലാ പൊലീസിന് പരാതി നല്‍കാനാണ് യുവാവിന്റെ ഭാര്യയുടെ നീക്കം. സംഭവം സദാചാര ഗൂണ്ടാ ആക്രമണം തന്നെയെന്നാണ് പ്രദേശവാസികള്‍ പറയുന്നു. തങ്ങള്‍ക്ക് വര്‍ഷങ്ങളായി അറിയാവുന്ന ഒരു ചെറുപ്പക്കാരനാണ് ഇയാളെന്നും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.
