
അജിത് പവാറിനെതിരായ എഴുപതിനായിരം കോടി അഴിമതി കേസ് എഴുതിതള്ളി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അജിത് പവാറിനെതിരായ എഴുപതിനായിരം കോടിയുടെ മഹാരാഷ്ട്ര ജലസേചന അഴിമതിയുമായി ബന്ധപ്പെട്ട ഒന്‍പതു കേസുകള്‍ എഴുതിതള്ളി. അജിത് പവാര്‍ തന്നെ ഉപമുഖ്യമന്ത്രിയായ സര്‍ക്കാരാണ് അധികാരമേറ്റ് ് 48 മണിക്കൂറിനകം കേസ് എഴുതിത്തളളിയത്. മഹാരാഷ്ട്ര ആന്റി കറപ്ഷന്‍ ബ്യൂറോ ആണ് ക്ലീന്‍ചിറ്റ് നല്‍കിയത്. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സംഭവവികാസങ്ങളുമായി കേസുകള്‍ എഴുതി തള്ളിയതിന് യാതൊരു ബന്ധവുമില്ലെന്ന് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ ജനറല്‍ പരംവീര്‍ സിംഗ് പറഞ്ഞു. പതിവ് നടപടി മാത്രമാണെന്നാണ് പൊലീസ് ഭാഷ്യം. നവംബര്‍ 28ന് മുന്‍പ് കേസ് അന്വേഷണത്തില്‍ നടപടി വേണമെന്ന ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നും അവര്‍ പറയുന്നു.
2010നും 2012നും ഇടയില്‍ കോണ്‍ഗ്രസ്- എന്‍സിപി മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാര്‍ അഴിമതി ആരോപണത്തെ തുടര്‍ന്നാണ് രാജിവെച്ചത്. 2009ല്‍ ചട്ടവിരുദ്ധമായി 20,000 കോടിയുടെ 38 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയെന്നായിരുന്നു കേസ്. 70,000 കോടി രൂപ മേഖലയില്‍ ചെലവഴിച്ചെങ്കിലും 0.1 ശതമാനം വളര്‍ച്ചമാത്രമാണ് ഈ കാലയളവിലുണ്ടായിരുന്നതെന്നായിരുന്നു ബിജെപി ആരോപണം. 2014ല്‍ ബിജെപി അധികാരമേറ്റപ്പോഴാണ് ഇതടക്കം ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
