
ബംഗ്ലാദേശ് കുടിയേറ്റക്കാരന്‍ ഇന്‍ഫോസിസിന്റെ സിഇഒ ആകണമെന്ന് മൈക്രോസോഫ്റ്റ് സിഇഒ
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പൗരത്വ നിയമ ഭേദഗതിയെ വിമര്‍ശിച്ച് മൈക്രോസോഫ്റ്റ് സിഇഒയും ഹൈദരാബാദ് സ്വദേശിയുമായ സത്യ നദല്ല രംഗത്ത്. ‘ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്നത് ദുഃഖകരവും മോശവുമാണെന്നാണ് കരുതുന്നത്. ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലെത്തിയ ഒരു കുടിയേറ്റക്കാരന്‍ ഇന്‍ഫോസിസിന്റെ അടുത്ത സിഇഒ ആകുന്നതോ അല്ലെങ്കില്‍ വലിയ സംരഭങ്ങള്‍ സൃഷ്ടിക്കുന്നതോ കാണാന്‍ താന്‍ ആഗ്രഹിക്കുന്നു’ എന്നാണ് നദല്ല പറഞ്ഞത്. മാന്‍ഹട്ടില്‍ നടന്ന എഡിറ്റേഴ്‌സ് മീറ്റിലാണ് മൈക്രോസോഫ്റ്റ് സിഇഒയുടെ പ്രതികരണം.
ഹൈദരാബാദില്‍ ബഹുസ്വരതയുള്ള ഇന്ത്യന്‍ സംസ്‌കാരത്തിലാണ് താന്‍ വളര്‍ന്നത്. അമേരിക്കയിലെ കുടിയേറ്റ അനുഭവത്തിലാണ് താന്‍ രൂപപ്പെട്ടത്. ഒരു കുടിയേറ്റക്കാരന്‍ സമൂഹത്തിനും സമ്പദ് വ്യവസ്ഥക്കും വലിയ സംഭാവന നല്‍കുന്ന ഇന്ത്യയെ കുറിച്ചാണ് തന്റെ പ്രതീക്ഷയെന്നും നദല്ല മൈക്രോ സോഫ്ട് ഇന്ത്യയുടെ ട്വിറ്റര്‍ പേജില്‍ കുറിച്ചു.
