
ഒരു കന്യാസ്ത്രീയുടെ ഓര്‍മ്മക്കുറിപ്പുകള്‍ – മലയാള പരിഭാഷ പുറത്തിറങ്ങി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഒരു കന്യാസ്ത്രീയുടെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന വിവാദ ഫ്രഞ്ച് നോവലിന്റെ മലയാാള പരിഭാഷ പുറത്തിറങ്ങി. ഫ്രഞ്ച് ദാര്‍ശി നകനും കലാനിരൂപകനുമായ ദെനി ദീദ് റോയാണ് ഗ്രന്ഥകാരന്‍. കന്യാസ്ത്രീയാക്കാന്‍ മാതാപിതാക്കള്‍ കന്യാമഠത്തിലേക്ക് നിര്‍ബന്ധിച്ചയച്ച നിസ്സഹായയായ ഒരു പെണ്‍കുട്ടിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് സംസ്‌കാരത്തെ തുറന്നു കാണിക്കുന്നു.

ലോകത്തെവിടെയും കേരളത്തില്‍ പോലും നടന്നതോ നടന്നുകൊണ്ടിരിക്കുന്നതോ ആയ സാര്‍വജനീന സ്വഭാവമുള്ള, ഇപ്പോഴും പ്രസക്തമായ ഇതിവൃത്തമാണ്, ഈ നോവലിനെ ഒരു സ്ത്രീപക്ഷ രചനയുടെയും ആധുനിക നോവലിന്റെയും തലത്തിലേക്ക് ഉയര്‍ത്തുന്നത്. നിരവധി തവണ ചലച്ചിത്രമായ നോവലാണിത്. എന്‍ മൂസ്സാക്കുട്ടിയാണ് പരിഭാഷകന്‍. മാതൃഭൂമി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
