
ബീഫ് വിറ്റതിന്റെ പേരില്‍ ഡല്‍ഹിയില്‍ മലയാളി ഹോട്ടല്‍ അടപ്പിച്ചു
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ബീഫ് വിറ്റതിന്റെ പേരില്‍ ഡല്‍ഹി ഗുഡ്ഗാവില്‍ മലയാളിയുടെ ഹോട്ടല്‍ അടപ്പിച്ചതായി പരാതി. ഗോള്‍ഫ് കോഴ്‌സ് റോഡില്‍ കേരള വിഭവങ്ങള്‍ വിളമ്പുന്ന പരിന്തല്‍മണ്ണ സ്വദേശി മുഹമ്മദലിയുടെ ഹോട്ടലാണ് ഒരു സംഘം അക്രമികള്‍ പൂട്ടിച്ചത്. പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദലിയുടെതാണ് ഹോട്ടല്‍. ഒരു വര്‍ഷം മുന്‍പാണ് ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചത്.
രണ്ടാഴ്ച്ച മുന്‍പ് ഒരാള്‍ ഹോട്ടലിലെത്തി ഭക്ഷണങ്ങള്‍ പരിശോധിച്ചു. പിന്നാലെ ഒരു സംഘം ആളുകള്‍ എത്രയും വേഗം ഹോട്ടല്‍ അടയ്ക്കണമെന്നാവശ്യപ്പെടുകയായിരുന്നു. ഡല്‍ഹിയിലെ ഗാസിര്‍പുര്‍ മാര്‍ക്കറ്റിലെ സര്‍ക്കാര്‍ അംഗീകൃത അറവ് ശാലയില്‍ നിന്നാണ് ഇറച്ചി വാങ്ങുന്നതെന്ന് മുഹമ്മദലി പറഞ്ഞു. എല്ലാ അനുമതികളും ഹോട്ടല്‍ നടത്തിപ്പിന് വേണ്ടി വാങ്ങിയിട്ടുണ്ട്. സൗത്ത് ഡല്‍ഹിയിലുള്ള മുഹമ്മദലിയുടെ മറ്റൊരു ഹോട്ടലിനും സമാനമായ ഭീഷണി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ബീഫ് വിഭവങ്ങള്‍ മെനുവില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
