
രമ്യാഹരിദാസിനെ പാര്‍ലിമെന്റില്‍ കയ്യേറ്റം ചെയ്തതായി പരാതി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ബഹളത്തില്‍ വനിതാ അംഗങ്ങളായ രമ്യ ഹരിദാസിനെയും ജ്യോതിമണിയെയും മാര്‍ഷല്‍മാര്‍ മര്‍ദ്ദിച്ചെന്ന് പരാതി. ബഹളം ശക്തമായതോടെ പാര്‍ലമെന്റിലെ ഇരുസഭകളും നിര്‍ത്തിവച്ചു. പുരുഷ മാര്‍ഷ്വല്‍മാര്‍ കൈയേറ്റം ചെയ്തതായി ചൂണ്ടിക്കാട്ടി രമ്യ ഹരിദാസ് സ്പീക്കര്‍ ഓം പ്രകാശിന് പരാതി നല്‍കി. വിഷയത്തില്‍ സോണിയാ ഗാന്ധി സ്പീക്കറുമായി ചര്‍ച്ച നടത്തി. സംഘര്‍ഷത്തെ തുടര്‍ന്ന് ഹൈബി ഈഡന്‍, ടി എന്‍ പ്രതാഭന്‍ എന്നിവരെ ഒരു ദിവസത്തക്ക് ലോക്സഭയില്‍ നിന്ന് സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു. മാര്‍ഷ്വല്‍മാര്‍ പിടിച്ചുമാറ്റുന്നതിനിടെയാണ് ബെന്നി ബെഹന്നാന് പരുക്കേറ്റു.
