
മധ്യപ്രദേശില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന മധ്യപ്രദേശില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ഗവര്‍ണറുടെ നിര്‍ദേശം. ഇന്നലെ അര്‍ധരാത്രിയാണ് ഗവര്‍ണര്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. നാളെ രാവിലെ 11 മണിക്ക് നയപ്രഖ്യാപനത്തിന് ശേഷം വോട്ടെടുപ്പുണ്ടാകും. തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഗവര്‍ണറെ കണ്ട് കത്ത് നല്‍കിയിരുന്നു. 22 എംഎല്‍എമാര്‍ രാജി നല്‍കിയ സാഹചര്യത്തില്‍ കമല്‍നാഥ് സര്‍ക്കാരിന് തുടരാന്‍ അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി ഗവര്‍ണറെ കണ്ടത്. നേരിട്ട് ഹാജരായി രാജിയുടെ കാരണം വിശദീകരിക്കാന്‍ ആവശ്യപ്പെട്ട് സ്പീക്കര്‍ വിമതര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ആറു പേരുടെ രാജി സ്പീക്കര്‍ എന്‍.പി. പ്രജാപതി ശനിയാഴ്ച സ്വീകരിച്ചിരുന്നു. ബിജെപിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണക്കുന്നവരാണ് വിമത എം.എല്‍.എമാര്‍.
‘ഇത് ഒരു വല്ലാത്ത അവസ്ഥയാണ്. ഒരുവശത്ത് കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപിക്കാര്‍ ബന്ദിയാക്കിയിരിക്കുന്നു. മറുവശത്ത് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടുന്നു. ഈ സാഹചര്യത്തില്‍ ഒരു വിശ്വാസ വോട്ടെടുപ്പിന് അര്‍ത്ഥമില്ല’- എന്നാണ് കമല്‍നാഥിന്റെ പ്രതികരണം.
