
ചിദംബരത്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
INX മീഡിയ കേസുമായി ബന്ധപ്പെട്ടു ചിദംബരത്തിനെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസില്‍ തുടര്‍ച്ചയായി വീട്ടിലെത്തിയിട്ടും ചിദംബരത്തെ കാണാന്‍ സാധിക്കാത്തതുകൊണ്ടാണ് സിബിഐ ഈ നടപടിക്രമത്തിലേക്ക് കടന്നത്. കേസില്‍ ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കാണിയ്‌ക്കെ ആണ് സിബിഐ യുടെ നടപടി.
ചീഫ് ജസ്റ്റിസ് ആയിരിക്കും ചിദംബരത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ജസ്റ്റിസ് എന്‍ വി രമണ മുന്‍കൂര്‍ ജാമ്യം ആവശ്യം കേസ് പരിഗണിച്ചപ്പോള്‍ ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് വിടുകയായിരുന്നു. കേസുമായി ബന്ധപ്പെട്ടു പല തവണ ഇദ്ദേഹത്തെ എന്‍ഫോഴ്‌സ്‌മെന്റും സിബിഐ യും ചോദ്യം ചെയ്തിരുന്നു.
ഐഎന്‍എക്‌സ് മീഡിയ കമ്പനിക്ക് 2007-ല്‍ വിദേശഫണ്ട് ഇനത്തില്‍ ലഭിച്ചത് 305 കോടി രൂപയാണ്. ഈ ഇടപാട് നടക്കാന്‍ വഴിവിട്ട സഹായം നല്‍കുകയും ധനവകുപ്പില്‍ നിന്ന് ക്ലിയറന്‍സ് നല്‍കിയതും ചിദംബരമാണെന്നാണ് കേസ്. ഇടപാട് നടക്കുന്ന കാലത്ത് യുപിഎ സര്‍ക്കാരില്‍ ചിദംബരം ധനമന്ത്രി ആയിരുന്നു. അതേസമയം ചിദംബരത്തെ പിന്തുണച്ച് സോണിയാഗാന്ധി രംഗത്തുവന്നു.
