
ലോക് ഡൗണ്‍ മെയ് 3 വരെ, കടുത്ത നിയന്ത്രണം ഏപ്രില്‍ 20 വരെ
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
രാജ്യത്ത് മെയ് മൂന്ന് വരെ ലോക്ക് ഡൗണ്‍ നീട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രില്‍ 20 വരെ ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ തുടരും. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിയന്ത്രണങ്ങളില്‍ ഇപ്പോള്‍ ഇളവുകളില്ല. പ്രദേശങ്ങള്‍ ഒറ്റപ്പെടുത്തി നിയന്ത്രിക്കും.
കൊറോണക്കെതിരെ രാജ്യം പോരാടുകയാണ്. ജനങ്ങളുടെ ത്യാഗം വലുതാണ്. രാജ്യത്തിനു വേണ്ടി നമ്മള്‍ പോരാട്ടം തുടരുകയാണ്. ഇതുവരെയത് വിജയമാണ്. കൃത്യസമയത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചില്ലായിരുന്നു എങ്കില്‍ സ്ഥിതി ഗുരുതരമായേനെ എന്നും അദ്ദേഹം പറഞ്ഞു.
