
അന്‍സാരിയുടെ മരണം ക്രൈബ്രാംഞ്ച് അന്വേഷിക്കും
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ പ്രതി തൂങ്ങി മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. കസ്റ്റഡി രേഖപ്പെടുത്തിയില്ലെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കും. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് തിരുവനന്തപുരം കിഴക്കേകോട്ടയില്‍ മൊബൈല്‍ മോഷണവുമായി ബന്ധപ്പെട്ട് കരിമഠം കോളനിയിലെ അന്‍സാരിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. കോവിഡ് സാഹചര്യത്തില്‍ പ്രതിയെ സമീപത്തെ ശിശു സൗഹൃദ കേന്ദ്രത്തിലെക്ക് മാറ്റുകയുമായിരുന്നു. കുളിമുറിയില്‍ കയറി പ്രതി ആത്മഹത്യ ചെയ്യുയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഏറെ വിവാദമായിരുന്ന ഉദയകുമാര്‍ കൊല്ലപ്പെട്ടത് ഫോര്‍ട്ട് സ്‌റ്റേഷനിലായിരുന്നു. പരാതിക്കാരന്‍ സ്റ്റേഷനില്‍ എത്താതിരുന്നതും സാങ്കേതിക നടപടി ക്രമങ്ങളിലെ താമസവുമാണ് കസ്റ്റഡി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കഴിയാത്തതിന്റെ കാരണമായി പൊലീസ് പറയുന്നത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വരുമ്പോഴാണ് സംഭവത്തിന് കൂടുതല്‍ വ്യക്തത വരുക
