നേതാക്കളെ പാര്‍ടി തിരുത്തും. പാര്‍ടിയെ ജനങ്ങള്‍ തിരുത്തും

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

നിയമസഭാതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്ലാ പാര്‍ടികളുടേയും മൂന്ന് മുന്നണികളുടേയും സ്ഥാനാത്ഥി പ്രഖ്യാപനം ഏതാണ്ട് പൂര്‍ത്തിയാവുകയാണല്ലോ ഇതിന്നിടെ ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും മികച്ച രാഷ്ടീയ മുദ്രാവാക്യം ഉയര്‍ന്നുകഴിഞ്ഞു . വോട്ടര്‍മാര്‍ക്ക് പോളിങ് ബൂത്തില്‍ ചെല്ലുമ്പോള്‍ മാത്രമല്ല അതിനു മുമ്പും പ്രവര്‍ത്തിക്കാനാവും …സ്വന്തം പാര്‍ടിചിഹ്നം തിരിച്ചെടുക്കാന്‍ വേണ്ടി, സ്വന്തം പാര്‍ടി സ്ഥാനാര്‍ഥിയെ ലഭിക്കാന്‍ വേണ്ടി കുറ്റ്യാടിയിലെ സി പി എം സഖാക്കള്‍ തെരുവിലുയര്‍ത്തിയ മുദ്രാവാക്യം മാത്രമല്ല പാര്‍ടിയെ ജനങ്ങള്‍ തിരുത്തും എന്നത് . നമ്മുടെ സകലമാന രാഷ്ടീയ നേതാക്കളും ഇനിയും മനസിലാക്കിയിട്ടില്ലാത്ത പ്രാഥമിക രാഷ്ടീയം ഈ മുദ്രാവാക്യം ഉള്‍ക്കൊള്ളുന്നു .

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

തെറ്റു പറ്റുന്ന നേതാക്കളെ തിരുത്തണം പാര്‍ടി , തെറ്റു പറ്റുന്ന പാര്‍ടിയെ തിരുത്തണം ജനങ്ങള്‍ .ഈ അവകാശം ഉപയോഗിക്കാത്ത പാര്‍ടി പാര്‍ടിയല്ല .ഈ അവകാശം ഉപയോഗിക്കാത്ത ജനങ്ങള്‍ ജനങ്ങളുമല്ല …….ജനാധിപത്യം ജനങ്ങളുടെ ഉത്സവമാണെങ്കില്‍ ആത്യന്തികമായ വാക്ക് ജനങ്ങളുടേതാണ് .അതുകൊണ്ടാണ് വ്യക്തിക്കു മുകളില്‍ പാര്‍ടി .പാര്‍ടിക്കു മുകളില്‍ വര്‍ഗം . വര്‍ഗത്തിനു മുകളില്‍ ജനങ്ങള്‍ എന്ന നിര്‍വചനം വരുന്നത് .ഇതൊരു ആത്മപരിശോധനാ മന്ത്രവുമാണ് .ഗാന്ധി കൈത്തണ്ടയില്‍ കെട്ടിത്തന്ന ആ പഴയ രക്ഷയുണ്ടല്ലോ :ഒരു തീരുമാനമെടുക്കാനാവാതെ നിങ്ങള്‍ കുഴങ്ങുമ്പോള്‍ ഓര്‍ക്കുക ,ഏററവുമൊടുവിലത്തെ ആ ദരിദ്രനാരായണനെ….അതു പോലൊരു രക്ഷ ജനാധിപത്യത്തിന്റെ കൈത്തണ്ടയിലുണ്ട്: നിങ്ങളും നിങ്ങളുടെ പാര്‍ടിയും തമ്മില്‍ സംഘര്‍ഷത്തിലായാല്‍ പാര്‍ടിയുടെ താല്പര്യത്തിന്റെ കൂടെ നില്‍ക്കുക .പാര്‍ടിയും വര്‍ഗവും തമ്മിലാണ് സംഘര്‍ഘമെങ്കില്‍ വര്‍ഗത്തിന്റെ താല്പര്യത്തിന്റെ കൂടെ.വര്‍ഗവും ജനങ്ങളും തമ്മിലാണ് സംഘര്‍ഷമെങ്കിലോ ? സംശയിക്കേണ്ട ,നിങ്ങള്‍ നില്‍ക്കേണ്ടത് വിശാലമായ ബഹുജനങ്ങളുടെ താല്പര്യങ്ങളോടൊപ്പം തന്നെ….

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കുറ്റ്യാടിത്തെരുവില്‍ പ്രകടമായത് കൊല്ലത്തെ കോണ്‍ഗ്രസുകാരും തിരൂരങ്ങാടിയിലെ മുസ്ലീം ലീഗുകാരും സമ്മര്‍ദ്ദമായുപയോഗിച്ചത് പിന്നീട് നാം കണ്ടുവല്ലോ . അതായത് നേതാക്കളേക്കാള്‍ രാഷ്ടീയമുണ്ട് അണികള്‍ക്ക് ,പാര്‍ടിയേക്കാള്‍ രാഷ്ട്രീയമുണ്ട് ജനങ്ങള്‍ക്ക് …..ഏപ്രില്‍ ആറിലേക്ക് ,പോളിങ് ബൂത്തിലേക്കും ബാലറ്റ് പേപ്പറിലേക്കും ഇനിയും ദിവസങ്ങളുണ്ട് .ബാലറ്റ് പേപ്പര്‍ അച്ചടിക്കും മുമ്പേ പ്രകടിപ്പിച്ച ഈ വിവേകം പോളിങ് ബൂത്തിലും ആവര്‍ത്തിക്കാന്‍ കഴിയട്ടെ വോട്ടര്‍മാര്‍ക്ക്…..


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply