
മുംബൈയില്‍ 50 നഴ്‌സുമാര്‍ക്ക് കൊവിഡ് 19
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മുംബൈയില്‍ 50 നഴ്‌സുമാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഭൂരിഭാഗവും മലയാളികളാണെന്നാണ് സൂചന. മുംബൈ സെന്‍ട്രലിലെ വൊക്കാഡാ ആശുപത്രിയില്‍ലാണ് സംഭവം. നഴ്‌സുമാര്‍ക്കു പുറണെ ഡോക്ടര്‍മാര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ആശുപത്രി പൂര്‍ണ്ണമായും അടച്ചിരിക്കുകയാണ്. ആശുപത്രിയില്‍ ചികിത്സക്കെത്തിയ രോഗിയില്‍ നിന്നാണ് അസുഖം പകര്‍ന്നതെന്നാണ് സൂചന. വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകള്‍ ഉണ്ടായിരുന്നില്ല എന്നാരോപണണുണ്ട്. അസുഖം ഗുരുതരമായ ഒരാളെ അടുത്തുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അതേ സമയം, കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് മരണം 125 കടന്നു.
