
കൊവിഡ് 19 ദുരന്തമായി പ്രഖ്യാപിച്ചു
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കൊവിഡ് 19 നെ ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച. കൊവിഡ് ബാധിച്ച് രണ്ട് പേര്‍ മരിക്കുകയും 83 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 4 ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചു. കൊവിഡ് 19 വ്യാപനം തടയാന്‍ ദുരന്തനിവാരണ ഫണ്ട് ഉപയോഗിക്കാം. കൊറോണ ബാധിതരുടെ ചികിത്സാ ചെലവ് പൂര്‍ണമായും സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണം. നിരീക്ഷണം ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, നാഗ്പൂര്‍ എന്നിവടങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് 31 വരെ അവധി പ്രഖ്യാപിച്ചു. ബംഗളൂരുവിലെ എല്ലാ മാളുകളും ഒരാഴ്ചത്തേയ്ക്ക് അടച്ചു. രാജ്യത്തിന്റെ 37 അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ 18 എണ്ണം അടച്ചു. ഇന്ത്യ-ബംഗ്ലാദേശ് പാസഞ്ചര്‍ ട്രെയിന്‍, ബസ് എന്നിവ ഏപ്രില്‍ 15 വരെ റദ്ദാക്കി. വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുന്നു.
