
ബ്ലാസ്‌റ്റേഴ്‌സിനു വീണ്ടും തോല്‍വി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ആദ്യമത്സരത്തിലെ വിജയത്തിനുശേഷം കേരളത്തിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഹൈദരാബാദ് കേരളത്തെ രണ്ടിനെതിരെ ഒരു ഗോളിന് പരാജയപ്പെടുത്തി. മലയാളി താരം കെ.പി. രാഹുലിന്റെ അത്യുഗ്രന്‍ ഗോളില്‍ ആദ്യപകുതിയില്‍ മുന്നിട്ടുനിന്ന ശേഷമായിരുന്നു പരാജയം. കളിയവസാനിക്കാന്‍ 10 മിനിട്ടുള്ളപ്പോഴാണ് ഹൈദരാബാദ് രണ്ടുഗോളുകളും നേടിയത്. ഹോം മാച്ചില്‍ കൊല്‍ക്കത്തയ്ക്കെതിരെ ജയിച്ച കേരളം മുംബൈ സിറ്റിക്കെതിരെ തോറ്റിരുന്നു. കളിച്ച രണ്ടു മത്സരത്തിലും തോറ്റശേഷമാണ് കേരളത്തിനെതിരെ ഹൈദരാബാദിന്റെ വിജയം.
