പ്രളയ ഭീഷണിയില്‍ കേരളം, രാജമലയില്‍ 55 പേരെ കാണാനില്ല

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

തുടര്‍ച്ചയായി മൂന്നാം വര്‍ഷവും കേരളം പ്രളയഭീഷണിയില്‍. സംസ്ഥാനത്ത് പല ഭാഗത്തും കനത്ത മഴ നാശം വിതക്കുന്നു. പത്തനംതിട്ട, ഇടുക്കി, കോട്ടയം, വയനാട് ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. ഇടുക്കി, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ടുണ്ട്. തിരുവനന്തപുരത്ത് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി ഡാമുകളുടെ മുഴുവന്‍ ഷട്ടറുകളും തുറന്നു. ഇടുക്കി ഡാമില്‍ നീരൊഴുക്ക് ശക്തമായി. വയനാട് മുണ്ടക്കൈ പുഞ്ചിരിമട്ടത്ത് ഉരുള്‍പൊട്ടി ഒരു റിസോര്‍ട്ടും വീടുകളും തകര്‍ന്നു. നേരത്തെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതിനാല്‍ ആളപായമുണ്ടായില്ല. സമീപത്തെ പാലവും തകര്‍ന്നു.

രാജമല മണ്ണിടിച്ചിലില്‍ പെട്ട് മരണം ഇതുവരെ 11 പേരായി. 12 പേരെ രക്ഷപ്പെടുത്തിയ. 55 പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നതായാണ് സൂചന. പുലര്‍ച്ചെയാണ് രാജമലയില്‍ എസ്റ്റേറ്റ് തൊഴിലാളികളുടെ ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞത്. രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചു. അപകടത്തില്‍പ്പെട്ടവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ പ്രത്യേക മൊബൈല്‍ മെഡിക്കല്‍ സംഘത്തെ അയച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ആശുപത്രികള്‍ അടിയന്തരമായി സജ്ജമാക്കാനും നിര്‍ദേശം നല്‍കിയിട്ടുന്നെന്നും മന്ത്രി പറഞ്ഞു. സ്ഥലത്ത് ദിവസങ്ങളായി വൈദ്യുതിയില്ല. മി്ക്കവരുടേയും മൊബൈലില്‍ ചാര്‍ജ്ജുമില്ല.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply