
പൗരത്വനിയമ ഭേദഗതിക്കെതിരായി കേരള നിയമസഭ
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പൗരത്വനിയമ ഭേദഗതിക്കെതിരായി കേരള നിയമസഭ പ്രമേയം പാസാക്കി. രാജ്യത്ത് ആദ്യമായാണ് ഒരു നിയമസഭ പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നത്. പൗരത്വ നിയമത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. ബിജെപി അംഗം ഒ രാജഗോപാല്‍ ഒഴികെ എല്ലാവരും പ്രമേയത്തെ പിന്തുണച്ചു. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നും ഇത് മതാടിസ്ഥാനത്തിലുള്ള വിവേചനത്തിന് വഴിവയ്ക്കുമെന്നും പ്രമേയത്തില്‍ പറയുന്നു. പൗരത്വ ഭേദഗതി നിയമം മൗലികാവകാശമായ സമത്വതത്വത്തിന്റെ ലംഘനമാണ്. മതനിരപേക്ഷത തകര്‍ക്കും. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുമ്പോള്‍ മത-രാഷ്ട്രീയ സമീപനമാണ് അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത്. ഇത് ഭരണഘടനയുടെ മതനിര പേക്ഷ കാഴ്ചപാടിന് കടക വിരുദ്ധവും ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി പൊരുത്തപ്പെടുന്നതല്ല.
പൗരത്വത്തില്‍ നിന്ന് പുറത്താക്കപ്പെടുന്നവരെ പാര്‍പ്പിക്കാനുള്ള ഡിറ്റെന്‍ഷന്‍ സെന്ററുകള്‍ നിര്‍മ്മിക്കാനുള്ള യാതൊരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നു പ്രമേയമവതരിപ്പിച്ച മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം ഈ വിഷയത്തില്‍ സമരം ചെയ്യുന്നവര്‍ക്കെതിരെ സര്‍ക്കാരും പോലീസും കൈകൊള്ളുന്ന നിഷേധാത്മകസമീപനം അവസാനിപ്പിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തോട് മറുപടിയില്‍ മുഖ്യമന്ത്രി പ്രതികരിച്ചില്ല.
