കാശ്മീര്‍ അശാന്തം : കര്‍ഫ്യു പുനസ്ഥാപിച്ചു

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

ശ്രീനഗറില്‍ വീണ്ടും കര്‍ഫ്യു പ്രഖ്യാപിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കാശ്്മീര്‍ താഴ്വരയില്‍ ബലി പെരുന്നാളിന് മുന്നോടിയായി പിന്‍വലിച്ച നിയന്ത്രണങ്ങള്‍ പുനസ്ഥാപിച്ചതായും റിപ്പോര്‍ട്ടുണ്ട്. മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി പുനസ്ഥാപിച്ചിരുന്നു. അതെല്ലാം റദ്ദാക്കി. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്ന് പോലീസ് മേധാവി അവകാശപ്പെട്ടിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ അത് നിഷേധിച്ചിരുന്നു.
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി വിഭജിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമാണെന്നാണ് വിവരം. ജനങ്ങള്‍ കൂട്ടം കൂടരുതെന്നുള്ള അറിയിപ്പുകള്‍ ഉച്ചഭാഷിണിയിലൂടെ വന്നുതുടങ്ങിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീനഗറിലെ സോറയില്‍ 10,000ത്തോളം പേര്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തതായും അവര്‍ക്കുനേരെ പെല്ലറ്റ് തോക്കുകള്‍ പ്രയോഗിച്ചതായും യി റോയിട്ടേഴ്സും ബിബിസിയും അല്‍ ജസീറയും വാഷിംഗ്ടണ്‍ പോസ്റ്റുമടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ തെരുവ് പ്രകടനങ്ങള്‍ മാത്രമാണ് നടന്നത് എന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News, Politics | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply