
കണ്ണന്‍ ഗോപിനാഥന്‍ കസ്റ്റഡിയില്‍ തുടരുന്നു
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
യുപി പോലീസ കസ്റ്റഡിയിലെടുത്ത മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ കസ്റ്റഡിയില്‍ തന്നെ തുടരുകയാണ്. തന്റെ മൊബൈല്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസെന്നും അത് പോയാല്‍ പിന്നെ കുറച്ചു നേരത്തേക്ക് ആരെയും ബന്ധപ്പെടാനാകില്ലെന്നും അദ്ദേഹം അറിയിച്ചു. സുരക്ഷ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് നടപടിയെന്നാണ് പൊലീസ് ഭാഷ്യം.
അലിഗഡിലേക്കുള്ള യാത്രാ മധ്യേ ആഗ്രയില്‍ വച്ചാണ് പൊലീസ് കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തത്. പൗരത്വ നിയമഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയുള്‍പ്പെടെ നിലവിലെ വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട് അലിഗഡ് യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കാന്‍ പോകുമ്പോഴായിരുന്നു പോലീസ് നടപടി. കണ്ണന്‍ ഗോപിനാഥനെ പാനല്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തരുതെന്നു അറിയിച്ചു കൊണ്ട് യുപി സര്‍ക്കാര്‍ അലിഗഡ് യൂണിവേഴ്‌സിറ്റിക്ക് നോട്ടീസ് നല്‍കിയിരുന്നു. ‘ഞാന്‍ അലിഗഡില്‍ പോകും.. അധികൃതര്‍ ഉചിതം പോലെ ചെയ്യട്ടെ’ എന്നായിരുന്നു വിഷയത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം.
