
കക്കാടം പൊയില്‍ : അക്രമികള്‍ക്കെതിരെ കേസെടുത്തു
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പി.വി. അന്‍വര്‍ എം.എല്‍.എയുടെ കക്കാടംപൊയിലിലെ അനധികൃത തടയണ പരിശോധിക്കാനെത്തിയ എം.എന്‍. കാരശ്ശേരി അടക്കമുള്ള പരിസ്ഥിതി പ്രവര്‍ത്തകരെ അക്രമിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയുന്ന നൂറോളം പേര്‍ക്കെതിരെയാണ് കേസ്. അന്‍വറിന്റെ ഭാര്യാപിതാവിന്റെ പേരിലുള്ള സ്ഥലത്താണ് കാരശ്ശേരി, സി.ആര്‍. നീലകണ്ഠന്‍, ഡോ: ആസാദ്, കെ.അജിത, പ്രൊഫ: കുസുമം ജോസഫ്, ടി.വി.രാജന്‍ എന്നിവരടക്കമുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ എത്തിയത്. ആള്‍കൂട്ടം തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നും പരിസ്ഥിതി പ്രവര്‍ത്തക കുസുമം ജോസഫിനെ അസഭ്യം പറയുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തുവെന്നും എം.എന്‍. കാരശ്ശേരി പറഞ്ഞു. സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജലീലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമമം നടത്തിയതെന്നാണ് ആരോപണം.
