
ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ പാര്‍ലിമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരെയുള്ള ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ പാര്‍ലമെന്റ് മാര്‍ച്ച് സംഘര്‍ഷത്തില്‍. .വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐയിഷെ ഘോഷ് അടക്കം 60 തിലധികം വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാനാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സമരം തുടരുകയാണ്. നിരോധനാജ്ഞ ലംഘിച്ച് ക്യാമ്പസിന്റെ പ്രധാന കവാടത്തിലേക്ക് എത്തിയ വിദ്യാര്‍ത്ഥികളെ പൊലീസ് തടയുകയായിരുന്നു. എന്നാല്‍ ബാരിക്കേഡ് തകര്‍ത്ത് വിദ്യാര്‍ത്ഥികള്‍ റോഡിലേക്ക് പ്രവേശിച്ചു. തുടര്‍ന്നായിരുന്നു സംഘര്‍ഷം.
ഇതിനിടെ ഫീസ് വര്‍ധനവ് പിന്‍വലിക്കുന്നത് അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാന്‍ കേന്ദ്ര മാനവിഭവശേഷി മന്ത്രാലയം ഉന്നധികാര സമിതിയെ നിയമിച്ചു. യുജിസി മുന്‍ ചെയര്‍മാന്‍ അടക്കം മൂന്ന് അംഗങ്ങളാണ് സമിതിയില്‍ ഉള്ളത്. ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.
