
ജിയോയും ഫേസ് ബുക്കും ഒന്നിക്കുന്നു
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
റിലയന്‍സ് ജിയോയുടെ 43,574 കോടി രൂപയുടെ ഓഹരി ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്ക് വാങ്ങി. രാജ്യത്ത് ജിയോ കൊണ്ടുവന്ന ഡിജിറ്റല്‍ വിപ്ലവം ആവേശകരമാണെന്ന് ഫേസ്ബുക്ക് പ്രസ്താവനയില്‍ പറഞ്ഞു. റിലയന്‍സ് ജിയോയുടെ ദീര്‍ഘകാല പങ്കാളിയായി ഫേസ്ബുക്കിനെ സ്വാഗതം ചെയ്യുന്നതായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു. ജിയോയും ഫേസ്ബുക്കും തമ്മിലുള്ള കൂടിച്ചേരല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഡിജിറ്റല്‍ ഇന്ത്യ’ മിഷന്റെയും അതിന്റെ രണ്ട് ലക്ഷ്യങ്ങളായ ‘ഈസ് ഓഫ് ലിവിംഗ്’, ‘ഈസ് ഓഫ് ഡുയിംഗ് ബിസിനസ്’ എന്നിവ സാക്ഷാത്കരിക്കാന്‍ സഹായിക്കും. കൊറോണാനന്തര കാലഘട്ടത്തില്‍, ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇന്ത്യയുടെ സാമ്പത്തിക നില വീണ്ടെടുക്കുകയും പുനരുജ്ജീവനം സാധ്യമാകുകയും ചെയ്യുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പുതിയ സംരംഭം ഈ പരിവര്‍ത്തനത്തിന് ഒരു പ്രധാന സംഭാവന നല്‍കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
