ഷാഹീന്‍ ബാഗിലെയും ജാമിഅഃ മില്ലിയ സമരപന്തലുകള്‍ പൊളിച്ചു

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

കോവിഡ് 19 ജാഗ്രതയടെ പശ്ചാത്തലത്തില്‍ ഷാഹീന്‍ ബാഗിലെയും ജാമിഅഃ മില്ലിയ സര്‍വകലാശാലയിലെയും സിഎഎ വിരുദ്ധ സമരപന്തലുകള്‍ ഡല്‍ഹി പൊലീസ് പൊളിച്ചുനീക്കി. രാവിലെ ഏഴ് മണിയോടെയാണ് വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തി പന്തലുകള്‍ പൊളിച്ചത്. അര്‍ധ സൈനിക വിഭാഗങ്ങളും സ്ഥലത്തുണ്ടായിരുന്നു. ആറ് സ്ത്രീകളടക്കം ഒമ്പത് പേരെ പൊലീസ് കസ്റ്റഡിയിലുമെടുത്തു. ജാമിഅഃ കോഡിനേഷന്‍ കമ്മിറ്റി സമരം അവസാനിപ്പിച്ചിരുന്നെങ്കിലും സമരപന്തല്‍ നിലനിര്‍ത്തിയിരുന്നു. സര്‍ക്കാര്‍ കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പുറപ്പെടുവിച്ച നിര്‍ദേശങ്ങളോടെല്ലാം പാലിച്ച്, ആള്‍ക്കൂട്ടത്തെ കുറച്ചും നിശ്ചിത ദൂരത്തില്‍ ഇരുന്നും ആളുകള്‍ക്ക് പകരം ചെരുപ്പ് നിരാഹാരകട്ടിലില്‍ വെച്ചുമായിരുന്നു ഷാഹിന്‍ ബാഗ് പ്രതിഷേധം മുന്നോട്ടുപോയിരുന്നത്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply