ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ പി. ചിദംബരത്തിനെതിരെ സി.ബി.ഐ കുറ്റപത്രം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

ഐ.എന്‍.എക്സ് മീഡിയ അഴിമതിക്കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരത്തിനും മകനും മറ്റ് 12 പേര്‍ക്കുമെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ഐ.എന്‍.എക്സ് മീഡിയയ്ക്ക് ഫോറിന്‍ ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന്‍ ബോര്‍ഡ് (എഫ്.ഐ.പി.ബി) അംഗീകാരം നല്‍കിയതില്‍ ചിദംബരം തന്റെ മന്ത്രിപദവി ദുരുപയോഗം ചെയ്തുവെന്നാണ് സി.ബി.ഐയുടെ കുറ്റപത്രം. മകന്‍ കാര്‍ത്തി ചിദംബരം ഇടപാടിന് ഇടനിലക്കാരനായി നിന്നുവെന്നും സി.ബി.ഐ ആരോപിക്കുന്നു. കോടതി തിങ്കളാഴ്ച ഇത് പരിഗണിക്കും. പി. ചിദംരത്തിനെതിരെ ആദ്യമായി സമര്‍പ്പിക്കപ്പെടുന്ന കുറ്റപത്രമാണ് ഇത്. 60 ദിവസത്തെ കസ്റ്റഡി കാലാവധി തീരുന്നതിന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കണമെന്നുള്ളതിനാലാണ് സി.ബി.ഐ ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഐ.എന്‍.എക്സ് മീഡിയ കേസില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 21നാണ് പി. ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. അന്ന് മുതല്‍ ചിദംബരം ജയിലിലാണ്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply