
ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ കളിക്കാനിടയില്ല
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അടുത്ത ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ കളിക്കാനുളള സാദ്ധ്യതയില്ല. പാകസ്ഥാനിലാണ് മത്സരം നടക്കുക. കാശ്മീരുമായി ബന്ധപ്പെട്ടുണ്ടായ പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യാ – പാക് ബന്ധം വഷളായതോടെ ഇന്ത്യ കളിക്കാനുള്ള നേരിയ സാധ്യത പോലും ഇല്ലാതായതായാണ് റിപ്പോര്‍ട്ട്. മത്സരത്തിന്റെ വേദി മാറ്റണം എന്ന ആവശ്യം ഇന്ത്യ ഉന്നയിച്ചിട്ടുണ്ടെങ്കിലും സംഘാടകരായ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഇതിനോട് അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്. വേദി മാറ്റണമെന്ന ആവശ്യത്തെ പാകിസ്ഥാനും ശക്തമായി എതിര്‍ക്കുകയാണ്. പാകിസ്ഥാനില്‍ നിന്ന് വേദി മാറ്റുന്ന പ്രശ്നമില്ല എന്നാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്. 2008- ല്‍ നടന്ന മുംബൈ ഭീകാരാക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്ഥാനില്‍ ഇതേവരെ ക്രിക്കറ്റ് കളിച്ചിട്ടില്ല.
