
അമേരിക്കയില്‍ പ്രക്ഷോഭം ശക്തമാകുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അമേരിക്കയില്‍ പൊലീസ് ശ്വാസം മുട്ടിച്ച് കൊന്ന ജോര്‍ജ് ഫ്േളായിഡിന് നീതി ആവശ്യപ്പെട്ടും പോലീസിന്റെ വംശവെറിക്കുമെതിരെയുള്ള പ്രക്ഷോഭങ്ങള്‍ നാലാം ദിവസവും ശക്തമാകുകയാണ്. പലയിടത്തും നിരോധനാജ്ഞയും കൊവിഡ് നിയന്ത്രണങ്ങളും ലംഘിച്ച് ജനങ്ങള്‍ തെരുവിലണ്.
മിനസോട്ടയിസെ മിനിയ പോളിയയിലാണ് കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ലോയിഡ് കൊല്ലപ്പെട്ടത്. ഒരു കടയില്‍ നടന്ന തട്ടിപ്പ് അന്വേഷിക്കാനെത്തിയ പൊലീസുകാരായിരുന്നു ഇദ്ദേഹത്തിന്റെ കഴുത്തില്‍ കാല്‍ മുട്ട് അമര്‍ത്തി കൊലപ്പെടുത്തിയത്. എട്ട് മിനുറ്റ് 46 സെക്കന്‍ഡ് നേരം ഇയാള്‍ ജോര്‍ജ് ഫ്‌ലോയ്ഡിന്റെ കഴുത്തില്‍ കാല്‍മുട്ട് ഊന്നിനിന്നു. എനിക്കു ശ്വാസം മുട്ടുന്നു എന്ന് കരഞ്ഞുപറഞ്ഞിട്ടും ഫ്‌ലോയ്ഡിനെ പോലീസുകാരനായ ഡെറിക് ചോവന്‍ വിട്ടില്ല. ഇയാളെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു.
‘എനിക്ക് ശ്വാസം മുട്ടുന്നു’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധങ്ങള്‍ നടക്കുന്നത്. പ്രതിഷേധക്കാര്‍ നിരവധി സ്ഥാപനങ്ങള്‍ക്ക് തീവച്ചു. വൈറ്റ്ഹൗസിന്റെ കവാടം പൂട്ടി.
