കവിത – ഞാന്‍ കണ്ടു

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

എപ്പോഴും ചോരുന്ന കണ്ണ്
അലങ്കാരമോ
ആര്‍ഭാടമോ അല്ല
ശല്യമാണ്
ഉപദ്രവമാണ്
അയാള്‍ പറഞ്ഞു.

ഹൃദയം നുറങ്ങുന്ന
കവിതയുള്ള
അല്ലെങ്കില്‍ കഥയുള്ള
പുസ്തകം
അല്ലെങ്കില്‍ സിനിമ
അല്ലെങ്കില്‍ നാടകം
എല്ലാത്തിനോടും
കണ്ണീര് കൊണ്ട് കൈപിടിക്കും.

മറ്റുള്ളവരുടെ സങ്കടം
മാത്രമല്ല
ദുഖിതര്‍ക്ക്
ദുരിതര്‍ക്ക്
തെറ്റിദ്ധരിക്കപ്പെട്ടവര്‍ക്ക്
അകാരണമായി ശിക്ഷ
ഏറ്റുവാങ്ങേണ്ടിവന്നവര്‍ക്ക്

എല്ലാവര്‍ക്കുമൊപ്പം
നനയുന്ന കണ്ണുകള്‍

ശല്യം തന്നെയാണ്
അയാള്‍ തുടര്‍ന്നു.

ഉള്ളുറപ്പില്ല ഒട്ടും
പ്രതിസന്ധികള്‍ നേരിടാന്‍
കരുത്ത് വേണ്ടേ?
അല്‍പം കല്ലിക്കണം ഹൃദയം

പരിഹാസങ്ങള്‍
ഉപദേശങ്ങള്‍

എനിക്ക് മതിയായി
ഈ കണ്ണുകള്‍

അയാള്‍ കണ്ണ് തുടച്ചു.

സൂര്യശോഭയാല്‍ അത്
തിളങ്ങുന്നത് ഞാന്‍ കണ്ടു.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply