
പച്ചക്കറിക്ക് തീവില
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചു കയറുന്നു. സവാള, വെളുത്തുള്ളി, തക്കാളി എന്നിവക്കാണ് ഏറ്റവും വില കൂടിയത്. സവോളക്ക് ഇപ്പോള്‍ 80 രൂപയാണ് വില. വെളുത്തുള്ളിക്ക് 190ഉം ചെറിയ ഉള്ളിക്ക് 70ഉം തക്കാളിക്ക് 60ഉം രൂപയായി വില. മറ്റ് പച്ചക്കറികള്‍ക്കും വിപണിയില്‍ റെക്കോര്‍ഡ് വില വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. അന്യസംസ്ഥാനങ്ങളില്‍നിന്ന് പച്ചക്കറി എത്താത്തതും ഇടയ്ക്കിടെ ഉണ്ടാകുന്ന കനത്ത മഴയുമാണ് വിലക്കയറ്റത്തിനു കാരണമായി കച്ചവടക്കാര്‍ പറയുന്നത്. മഹാരാഷ്ട്രയിലുണ്ടായ കനത്ത മഴ സവോള കൃഷിയെ പ്രതികൂലമായി ബാധിച്ചു.
