
പ്രവാസികളെ കൊണ്ടുവരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടാനാകില്ല
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പ്രവാസികളെ കൊണ്ടുവരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി. രാജ്യം ലോക്ക് ഡൗണിലായതിനാല്‍ ഇടക്കാല ഉത്തരവ് പ്രായോഗികമല്ല. പ്രവാസികളെ സ്വീകരിക്കാന്‍ തയാറാണെന്ന് കേരള വാക്കാല്‍ പറഞ്ഞാല്‍ പോര. തയാറെടുപ്പുകള്‍ എന്തെല്ലാമെന്ന് വിശദീകരിക്കണം. വിശദമായ സ്റ്റേറ്റ്മെന്റ് ഫയല്‍ ചെയ്യണം. പ്രവാസികളെ ഇപ്പോള്‍ നാട്ടിലേക്ക് തിരിച്ചെത്തിക്കാനാകില്ലെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൊണ്ടുവന്നാല്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. യുഎഇയില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി പരാമര്‍ശം.
