
കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ആദിവാസി സംവരണം വെട്ടികുറച്ചതില്‍ ഇടപെട്ട് ഹൈക്കോടതി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പി എച്ച് ഡി പ്രവേശനത്തില്‍ ആദിവാസി വിഭാഗത്തിന്റെ സംവരണം, മുന്നോക്ക സമുദായത്തിലെ സാമ്പത്തിക പിന്നോക്കകാരുടെ സംവരണം നടപ്പിലാക്കുന്നതിനായി വെട്ടിക്കുറച്ചതില്‍ കേരള ഹൈക്കോടതി കാലിക്കറ്റ് സര്‍വ്വകലാശാലയോട് വിശദീകരണം ആവശ്യപ്പെട്ടു .
പി എച്ച് ഡി പ്രവേശനത്തില്‍ 2020 വരെ 7.5 ശതമാനമായിരുന്നു പട്ടികവര്‍ഗ്ഗ വിഭാഗത്തിനുള്ള സംവരണം. പ്രസ്തുത വര്‍ഷം EWS സംവരണവും 7.5 ശതമാനമായിരുന്നു. എന്നാല്‍ 26.04.2021 ന് പുറത്തിറക്കിയ പുതിയ നോട്ടിഫിക്കേഷന്‍ പ്രകാരം പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ സംവരണം 5 ശതമാനമായി വെട്ടിക്കുറയ്ക്കുകയും EWS സംവരണം 10 ശതമാനമായി ഉയര്‍ത്തുകയും ചെയ്തിരുന്നു.
ഇതിനെതിരെ കേരള ഹൈക്കോടതിയില്‍ ദിശ എന്ന സംഘടനയുടെ നിയമ സഹായത്തോടെ എസ്.ടി വിഭാഗത്തില്‍ നിന്നുള്ള പി എച്ച് ഡി ക്യാന്‍ഡിഡേറ്റുകളായ അജിത്ത് ശേഖരന്‍, പി. ശിവലിംഗന്‍, നവിത എം എന്‍ എന്നിവരും ദിശയും കക്ഷികളായി നല്‍കിയ ഹര്‍ജ്ജിയിലാണ് ഹൈക്കോടതി സര്‍വ്വകലാശാലയോട് ഒരാഴ്ച്ചയ്ക്കകം വിശദീകരണം ചോദിച്ചത്. അഡ്വ പി കെ ശാന്തമ്മ, അഡ്വ ധനൂജ എം എസ് എന്നിവര്‍ കക്ഷികള്‍ക്കായ് ഹാജറായി.
