
കൊവിഡ് കാലത്തെ സമരങ്ങള്‍ക്ക് ഹൈക്കോടതി വിലക്ക്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കൊവിഡ് കാലത്തെ സമരങ്ങള്‍ക്ക് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി. കൊവിഡ് കാലത്തെ സമരങ്ങള്‍ കേന്ദ്ര മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് കോടതി ഉത്തരവ്. 10 പേര്‍ ചേര്‍ന്ന് സമരം ചെയ്യാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് തെറ്റാണെന്നും ഹൈക്കോടതി പറഞ്ഞു. അതെ സമയം വിവാദതീരുമാനങ്ങള്‍ എടുക്കരുതെന്ന് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളോട് കോടതി നിര്‍ദ്ദേശിച്ചിട്ടില്ല.
ഇന്നലെയാണ് ഇത് സംബന്ധിച്ച ഹര്‍ജി ഹൈക്കോടതിയില്‍ എത്തിയത്. ഹര്‍ജി ഇന്നത്തേക്ക് മാറ്റിയ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. കൊവിഡ് കാലത്തെ സമരവുമായി ബന്ധപ്പെട്ട് സുപ്രിം കോടതി അംഗീകരിച്ച കേന്ദ്ര മാനദണ്ഡങ്ങളുടെ ലംഘനമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഇത് അംഗീകരിക്കാനാവില്ല. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഇളവും അംഗീകരിക്കാനാവില്ല. പ്രതിഷേധങ്ങള്‍ ഉണ്ടായാല്‍ പൂര്‍ണ ഉത്തരവാദികള്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും ആയിരിക്കുമെന്നും കോടതി ചൂണ്ടികാട്ടി.
