
മാവോയിസ്റ്റുകളെ വധിച്ച പോലീസുകാരുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിക്കണമെന്ന് ഹൈക്കോടതി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മഞ്ചിക്കണ്ടിയില്‍ മാവോയിസ്റ്റുകളെ വധിച്ച പോലീസുകാര്‍ മുമ്പ് ഏതെങ്കിലും കുറ്റകൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. മാവോയിസ്റ്റുകളെ വെടിവച്ച് കൊന്നതില്‍ അന്വേഷണം നടത്തണം. കൊല്ലപ്പെട്ടവരുടെ മൃതദേഹം സംസ്‌കരിക്കാന്‍ കോടതി അനുമതി നല്‍കി. അന്വേഷണത്തില്‍ തൃപ്തിയില്ലെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് സെഷന്‍സ് കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. ഏറ്റുമുട്ടലാണ് നടന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. മാവോയിസ്റ്റുകളെ കണ്ടെത്താന്‍ പൊലീസ് വ്യാപക തെരച്ചില്‍ നടത്തുമ്പോള്‍ മാവോയിസ്റ്റുകളെ കണ്ടെത്തിയതെന്നും മാവോയിസ്റ്റുകളാണ് എകെ 47 ഉപയോഗിച്ച് ആദ്യം വെടി വച്ചതെന്നും സര്‍ക്കാര്‍ അറിയിച്ചു.
