
വീരേന്ദ്രകുമാറിന്റെ സംസ്‌കാരം വൈകീട്ട് അഞ്ചിന്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഇന്നലെ അന്തരിച്ച മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവും മുന്‍ കേന്ദ്രമന്ത്രിയും എഴുത്തുകാരനും പ്രഭാഷകനും മാതൃഭൂമി എംഡിയുമായിരുന്ന എം പി വീരേന്ദ്രകുമാര്‍ എംപിയുടെ സംസ്‌കാരം വൈകീട്ട് അഞ്ചിന് നടക്കും. സ്വദേശമായ വയനാട് കല്‍പറ്റയിലാണ് സംസ്‌കാര ചടങ്ങുകള്‍. മൃതദേഹം 11 മണിയോടെ കോഴിക്കോട് നിന്ന് വയനാട്ടിലെ കല്‍പറ്റയിലുള്ള വീട്ടിലേക്ക് കൊണ്ടുപോകും. ഇന്നലെ രാത്രി 8.30 നാണ് എം പി വീരേന്ദ്രകുമാറിന് ഹൃദയാഘാതം സംഭവിച്ചത്. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ വച്ച് 11 മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. ഉഷയാണ് ഭാര്യ. ശ്രേയാംസ്‌കുമാര്‍, ആഷ, നിഷ, ജയലക്ഷ്മി എന്നിവരാണ് മക്കള്‍. ഗാട്ടും കാണാചരടും, ഹൈമതവഭൂവില്‍, രാമന്റെ ദുഖം, ബുദ്ധന്റെ ചിരി തുടങ്ങി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
