
ഫ്‌ളാറ്റുകള്‍ നല്‍കിയത് പൊളിക്കേണ്ടിവരാമെന്ന വ്യവസ്ഥയില്‍ : നിര്‍മ്മാതാക്കള്‍ക്കെതിരെ വിഎസും കാനവും സുധീരനും
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മരടിലെ ഫ്‌ളാറ്റുകള്‍ക്ക് നഗരസഭ അനുമതി നല്‍കിയത് കോടതിവിധി വന്നാല്‍ ഒഴിഞ്ഞു പോകേണ്ടി വരുമെന്ന മുന്നറിയിപ്പോടെ. ഫ്‌ളാറ്റ് നിര്‍മ്മാണം നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി കൊണ്ടാണ് നഗരസഭ ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്ക് കൈവശവകാശരേഖ കൈമാറിയത്. കെട്ടിട്ടം എപ്പോള്‍ വേണമെങ്കിലും പൊളിച്ചു മാറ്റേണ്ടി വരും എന്ന നഗരസഭയുടെ നിബന്ധന അംഗീകരിച്ചാണ് ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ കെട്ടിട്ടം നിര്‍മ്മിച്ചതും അത് വിറ്റതും. ജെയിന്‍, ആല്‍ഫ വെഞ്ചേഴ്‌സ് എന്നീ ഫ്‌ലാറ്റ് നിര്‍മ്മാതാക്കളുടെ പാര്‍പ്പിട സമുച്ചയങ്ങള്‍ക്കാണ് നിയമം ലംഘിച്ച് നിര്‍മ്മിക്കുന്ന കെട്ടിട്ടങ്ങള്‍ക്കു നല്‍കുന്ന യു എ നമ്പര്‍ കൈമാറിയത്. ഹോളിഫെയ്ത്ത്, ഗോള്‍ഡന്‍ കായലോരം എന്നീ പാര്‍പ്പിട സമുച്ചയങ്ങള്‍ക്കും ഉപാധികളോടെയാണ് കെട്ടിട്ട നമ്പര്‍ നല്‍കിയിരിക്കുന്നത്. കെട്ടിട്ട നമ്പര്‍ നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് മരട് നഗരസഭ കെട്ടിട്ടത്തിന് ഉപാധികളോട് അനുമതി നല്‍കിയത്.
അതിനിടെ സര്‍ക്കാരില്‍ നിന്നും പ്രതിപക്ഷത്തുനിന്നും വ്യത്യസ്ഥ അഭിപ്രായവുമായി മുതിര്‍ന്ന നേതാ്ക്കളായ വി എസും കാനവും സുധീരനും രംഗത്തുവന്നു. അഴിമതിക്കും നിയമലംഘനങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്ന അവസ്ഥ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും സുപ്രിംകോടതിവിധി നടപ്പാക്കണനെന്നും നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് ഇവരുടെ നിലപാട്. വിഷയത്തിലിടപെടാന്‍ ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എം പിമാര്‍ കേന്ദ്രത്തിനു നല്‍കിയ കത്തില്‍ രാഹുല്‍ ഗാന്ധി, ടി എന്‍ പ്രതാപന്‍, പ്രേമചന്ദ്രന്‍ എന്നിവര്‍ ഒപ്പിട്ടില്ല. വിഷയത്തില്‍ ഇന്നു സര്‍വ്വകക്ഷി യോഗം ചേരിനാരിക്കുമ്പോഴുള്ള ഈ നേതാക്കളുടെ നിലപാട് സര്‍ക്കാരിനു തലവേദനയാകും.
