
കവിത – ഭയം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഭയമാണ് ഞങ്ങളുടെ മുഖമുദ്ര
ഭയപ്പാടാണ് ഞങ്ങളുടെ ദൈനംദിനം
370 എന്ന് കേട്ട മാത്രയില്‍
ഞങ്ങളുടെ കാശ്മീരം
ഭയന്നു വിറക്കും.
പാവം പശുവിനെ
കണ്ടാല്‍ മതി
ഞങ്ങള്‍ ഭയന്നോടും
ബീഫെന്ന് കേട്ടാല്‍
ഞങ്ങള്‍ക്ക് തലകറങ്ങും
മുത്തലാഖിന്റെ ബില്ല് ഞങ്ങളെ
കാരാഗൃഹപകിതരാക്കി
പൗരത്വമെന്നു കേട്ടാല്‍
ഞങ്ങള്‍ ഭയന്നവശരാകും
സിവില്‍കോഡിന്റെ
ഏകത കേട്ട്
ഞങ്ങള്‍ പേടിച്ചരളുന്നു.
തീവ്രഭയത്തിനിപ്പോള്‍ ഞങ്ങള്‍ക്ക്
കാരണമൊന്നു മാത്രം:
ഞങ്ങള്‍ ഇന്ത്യാക്കാരാണ്!
