ഡോ പുതുശ്ശേരി രാമചന്ദ്രന്‍ അന്തരിച്ചു

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

സ്വാതന്ത്ര്യസമരസേനാനിയും കവിയും ഭാഷാ ചരിത്രകാരനുമായ പുതുശ്ശേരി രാമചന്ദ്രന്‍ (92) അന്തരിച്ചു. ഗ്രാമീണ ഗായകന്‍, ആവുന്നത്ര ഉച്ചത്തില്‍, ശക്തിപൂജ, പുതിയ കൊല്ലനും പുതിയൊരാലയും, ഈ വീട്ടില്‍ ആരുമില്ലേ, എന്റെ സ്വാതന്ത്ര്യസമര കവിതകള്‍, ദശപഷ്പങ്ങള്‍, പുതുശ്ശേരി കവിതകള്‍ തുടങ്ങി നിരവധി കൃതികളുടെ രചയിതാവാണ്. ക്വിറ്റിന്ത്യ സമരത്തിലൂടെ രാഷ്ട്രീപ്രവര്‍ത്തകനായി മാറിയ അദ്ദഹേം ഏറെ കാലം രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. ഏറെകാലം കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. വര്‍ക്കല എസ്എന്‍ കോളജില്‍ അധ്യാപനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു ഇംഗ്ലീഷ്, സംസ്‌കൃതം, തമിഴ് ഭാഷകളില്‍നിന്ന് നിരവധി കവിതകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. എഴുത്തച്ഛന്‍ പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം, കേരള സാഹിത്യ അക്കാഡമി ഫെലോഷിപ്പ്, വള്ളത്തോള്‍ പുരസ്‌കാരം, മഹാകവി പി അവാര്‍ഡ്, ഉള്ളൂര്‍ അവാര്‍ഡ്, കണ്ണശ്ശ സ്മാരക അവാര്‍ഡ്, കുമാരനാശാന്‍ അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ് തുടങ്ങിയവയെല്ലാം നേടിയിട്ടുണ്ട്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply