
വേണം കേരളത്തിലൊരു ബദല്‍ അക്കാദമി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളില്‍ ഭരിക്കുന്ന പ്രസ്ഥാനത്തിന്റെ പരിഗണന എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. പക്ഷെ ആരു ഭരിച്ചാലും അവഗണിക്കപ്പെടുന്ന ഗണമാണ് ദളിതര്‍. ഈ വിവേചനം ഇപ്പോഴും തുടരുന്നു. കവി രേണുകുമാറിന് കിട്ടിയ അംഗീകാരം ഒഴിച്ച് നിര്‍ത്തിയാല്‍ ദളിത് വിവേചനം ഇത്തവണയും തുടരുന്നു. മലയാള സാമൂഹ്യ, സാംസ്‌കാരിക, സാഹിത്യ മണ്ഡലങ്ങളില്‍ പതിറ്റാണ്ടുകളായി നിറഞ്ഞു നില്‍ക്കുന്ന കെ. കെ. കൊച്ച് സാറിന്റെ ‘ദളിതന്‍ ‘ എന്ന ആത്മകഥ അവാര്‍ഡിന് പരിഗണിക്കപ്പെടാതെ പോകുന്നത് മറ്റെതു കാരണം പറഞ്ഞാണ് വിശദീകരിക്കാന്‍ സാധിക്കുക. കേരളത്തിലെ വായന സമൂഹം ഇരു കൈയും നീട്ടി സ്വീകരിച്ച ഈ കൃതി അവഗണിക്കപ്പെട്ടത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഈ അവഗണനയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ചെന്തരശ്ശേരി, ഡോ. പോള്‍ ചിറക്കരോട്, കവിയൂര്‍ മുരളി, സി. അയ്യപ്പന്‍, ഡോ. കുഞ്ഞാമന്‍, പ്രൊഫ്. ടി. എം. യേശുദാസന്‍, കെ. കെ. ബാബുരാജ് ഡോ. സനല്‍ മോഹന്‍, സണ്ണി കപിക്കാടു, തുടങ്ങിയ എത്രയോ ധിഷണശാലികള്‍ അവഗണിക്കപ്പെട്ടിരിക്കുന്നു. യുവതലമുറയിലെ എം. ബി. മനോജ്, സി. എസ്. രാജേഷ്, രേണുകുമാര്‍, എസ്. മൃദുലദേവി, പ്രിന്‍സ് അയ്മനം, ഡോ. രേഖ രാജ്, ജോണ്‍സന്‍ ചീരഞ്ചിറ …( ഇനിയും എത്രയോ പേര്‍) സാഹിത്യ, സാംസ്‌കാരിക രംഗങ്ങളെ സമൃദ്ധമാക്കികൊണ്ടിരിക്കുന്നു. നമ്മുടെ അക്കാഡമികള്‍ ഇവരെ ഒന്നും കാണുന്നേ ഇല്ല. കേരളത്തില്‍ ഒരു ബദല്‍ അക്കാദമി അനിവാര്യമായിരിക്കുന്നുവോ? ബദല്‍ നൊബേല്‍ ഫൌണ്ടേഷന്‍ പോലെ…
(ഫേസ് ബുക്ക് പോസ്റ്റ്)
